Who Is Roshni Nadar Malhotra The New Chairperson Of HCL<br />എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ നാടാറിന്റെ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര എച്ച്‌സിഎല്‍ ടെക്നോളജീസ് കമ്പനിയുടെ അമരത്തേക്ക്. ശിവ നാടാര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് റോഷ്‌നി രാജ്യത്തെ മുന്‍നിര ഐടി കമ്പനിയുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് വരുന്നത്. കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്നുള്ള റോഷ്‌നിയുടെ സ്ഥാനക്കയറ്റം ഉടന്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ എന്ന പദവിയോടെ എച്ച്സിഎല്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടറായി ശിവ നാടാര്‍ തുടരും.